ഉക്രെയ്‍നെതിരായ സെെനിക നടപടിയില്‍ റഷ്യയെ പിന്തുണച്ച് ചെെന. റഷ്യയുടെ നടപടിയെ അധിനിവേശമെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും അത് മുന്‍വിധിയുടെ ഭാഗമാണെന്നും ചെെന പ്രതികരിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട കക്ഷികള്‍ സംയമനം പാലിക്കണം. പുതിയ സ്ഥിതിഗതികള്‍ ചെെന സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാര്യങ്ങള്‍ നിയന്ത്രണാതീതമാകുന്ന തലത്തിലേക്കു നീങ്ങുന്നത് തടയണം. വളരെ സങ്കീര്‍ണമായ ചരിത്ര പശ്ചാത്തലമുള്ളതാണ് ഉക്രെയ്‍ന്‍ വിഷയമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവാ ചുൻയിങ് പറഞ്ഞു. ഉക്രയെന്‍ വിഷയത്തില്‍ ആരംഭം മുതലുള്ള റഷ്യന്‍ അനുകൂല നിലപാടാണ് ചെെന നിലവിലും തുടരുന്നത്.
English summary; China supports Russian action
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.