റഷ്യന്‍ ആക്രമണത്തില്‍ മരിച്ച ഉക്രെയ്‍ന്‍ പൗരന്‍മാരുടെ എണ്ണം 102 ആയി ഉയര്‍ന്നുവെന്ന് ഐക്യരാഷ്ട്ര സഭ(യുഎന്‍). 304 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും യുഎന്‍ മനുഷ്യാവകാശ സംഘടന മേധാവി അറിയിച്ചു. ഉക്രെയ്‍നില്‍ നിന്ന് പലായനം ചെയ്ത അഭയാര്‍ത്ഥികളുടെ എണ്ണം 4,22,000 ആയി ഉയര്‍ന്നുവെന്നും യുഎന്‍ അറിയിച്ചു.
മോസ്‍കോ: റഷ്യയില്‍ യുദ്ധവിരുദ്ധ പ്രതിഷേധം നടത്തിയ രണ്ടായിരത്തിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റഷ്യയിലെ 48 നഗരങ്ങളില്‍ നിന്നായാണ് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഉക്രെയ്‍ന്‍ എതിരായ ആക്രമണം ആരംഭിച്ചതുമുതല്‍ യുദ്ധവിരുദ്ധ പ്രതിഷേധം നടത്തിയ 5,500 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തത്. റഷ്യയിലെ സ്വതന്ത്ര ടെലിവിഷൻ ചാനലായ ഡോഷ്ദിന്റെ മാധ്യമപ്രവര്‍ത്തകനെ പ്രതിഷേധത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്താതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനാണെന്നറിയിച്ചിട്ടും അറസ്റ്റ് ഒഴിവാക്കിയില്ലെന്നും ആരോപണമുണ്ട്.
കീവ് : രാജ്യത്തെ രണ്ട് ആണവ നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്ന് ഉക്രെയ്ന്‍. ആണവ മാലിന്യ സംസ്കരണ കേന്ദ്രങ്ങളുള്ള കീവ്, കാർകീവ് മേഖലകളിൽ ആണ് മിസൈൽ ആക്രമണം ഉണ്ടായത്. ആണവ വികിരണം ഇല്ലെന്നും അന്താരാഷ്ട്ര ആണവ ഏജൻസി റിപ്പോർട്ട് ചെയ്തു.
ജനീവ: ഉക്രെയ്‌ന്‍ വിഷയത്തില്‍ യുഎന്‍ അടിയന്തര സമ്മേളനം വിളിച്ചുചേര്‍ക്കുന്നത് സംബന്ധിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് വിട്ടുനിന്നത്. 11 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ റഷ്യ പ്രമേയത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.
english summary; Ukraine; 102 deaths, five lakh refugees
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.