പ്രസവത്തിന് പിന്നാലെ യുവതി മരിച്ച വിവാദത്തെ തുടർന്ന് വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി പ്രദേശിക നേതാവ് അറസ്റ്റില്‍. സ്വകാര്യ ആശുപത്രി നടത്തിയിരുന്ന ഡോ. അര്‍ച്ചന ശര്‍മ്മയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ജസ്ഥാനിലെ ദൗസയിലാണ് സംഭവം.
ഡോ. അര്‍ച്ചനയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വിധം ആശുപത്രിക്ക് മുന്നിൽ അനാവശ്യ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിനാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. പ്രസവിച്ചതിന് തൊട്ടുപിന്നാലെ രക്തസ്രാവത്തെ തുടര്‍ന്നാണ് യുവതി മരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം ആശുപത്രിയിലെത്തിയ ബിജെപി നേതാക്കള്‍ അര്‍ച്ചനയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയായിരുന്നു. രാ
പ്രതിഷേധ സംഭവങ്ങളെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്നും തന്റെ മരണശേഷം ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപദ്രവിക്കരുതെന്നും കുറിപ്പെഴുതിവച്ചശേഷമാണ് അര്‍ച്ചന ആത്മഹത്യ ചെയ്തത്. അര്‍ച്ചന ശർമ്മക്കും ഭർത്താവിനുമെതിരെ കൊലപാതകത്തിന് കേസെടുത്ത നടപടിക്കെതിരെ ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു.
English summary;Doctor commits suicide in Rajasthan; BJP leader arrested
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.