തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയറും എസ്എൻഡിപി യോഗം തൃശൂർ യൂണിയൻ മുൻ പ്രസിഡന്റും മുൻ ഡയറക്ടർ ബോർഡ് അംഗവും സിനിമാ നിർമാതാവുമായ മുണ്ടപ്പാട്ട് എം കെ സൂര്യപ്രകാശ് (68) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂർക്കഞ്ചേരി മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡന്റും കോൺഗ്രസിന്റെ കോർപറേഷൻ മേഖലയിലെ പ്രധാന നേതാവുമായിരുന്നു.
ഇക്കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിനോട് സഹകരിച്ച് തുടങ്ങിയത്. കോർപറേഷനിൽ ചിഹ്നം നൽകി സിപിഎമ്മില്‍ മത്സരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസിൽ ഐ ഗ്രൂപ്പിലെ കരുണാകര പക്ഷക്കാരൻ ആയിരുന്നു. കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ ഡിഐസിക്കൊപ്പം കൂടി. കരുണാകരൻ മടങ്ങിയപ്പോൾ സൂര്യപ്രകാശും മടങ്ങിയെത്തി. കോർപറേഷൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ശ്രീനാരായണ കോളേജ് മുൻ ചെയർമാൻ, ശ്രീനാരായണ ലൈബ്രറി പ്രസിഡൻ്റ്, കണിമംഗലം കൺസ്യൂമർ സ്റ്റോർ സൊസൈറ്റി പ്രസിഡൻ്റ്, കൂർക്കഞ്ചേരി ലയൺസ് ക്ലബ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ശാലിനി എന്റെ കൂട്ടുകാരി ഉൾപ്പെടെ മൂന്ന് സിനിമകളുടെ നിർമതാവുമാണ്.
English Summary:Former Thrissur Corporation Deputy Mayor MK Suryaprakash has passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.