യുപിഎചെയര്‍മാന്‍ സ്ഥാനത്തേക്ക് താനില്ലെന്ന് ആവര്‍ത്തിച്ച് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. യു പിഎ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എന്‍സിപി യുവജന വിഭാഗം തന്റെ പേര് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് ആ സ്ഥാനം വഹിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും പകരം കോണ്‍ഗ്രസിനെ പിന്തുണക്കുന്നതായും ശരദ് പവാര്‍ വ്യക്തമാക്കിയത്.
എന്നാല്‍2024 ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനും ബി ജെ പിയെ നേരിടാനും ഈ പദവി ഏറ്റെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുമെന്ന് എന്‍ സി പി യുവജന വിഭാഗം അറിയിച്ചു.യുപിഎ ചെയര്‍മാന്‍ സ്ഥാനം വഹിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. ജനവിധി ഉള്ള പാര്‍ട്ടികള്‍ ഒന്നിച്ച് ഒരു ബദല്‍ വാഗ്ദാനം ചെയ്യണം, ശരദ് പവാര്‍ ഞായറാഴ്ച കോലാപൂരില്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷത്തെ ഒരുമിച്ച് കൊണ്ടുവരാന്‍ സാധ്യമായ എല്ലാ സഹായവും താന്റെ പിന്തുണും ഉണ്ടാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞാന്‍ നേതൃത്വത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പോകുന്നില്ല.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഞങ്ങളുടെ പാര്‍ട്ടിയുടെ യുവജന വിഭാഗം യു പി എ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എന്റെ പേര് ശുപാര്‍ശ ചെയ്തുകൊണ്ട് ഒരു പ്രമേയം പാസാക്കി, പക്ഷേ എനിക്ക് അതില്‍ താല്‍പ്പര്യമില്ല. ഞാന്‍ ഇതില്‍ കടക്കില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ഒരു ബദല്‍ നല്‍കാന്‍ തയ്യാറാണെങ്കില്‍, ഞാന്‍ അവരെ പിന്തുണയ്ക്കും, എന്തുകൊണ്ടാണ് താന്‍ യു പി എ അധ്യക്ഷസ്ഥാനത്ത് താല്‍പ്പര്യം കാണിക്കാത്തതെന്ന് വിശദീകരിച്ച് പവാര്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ അധികാര കേന്ദ്രങ്ങളുണ്ട്, എന്നാല്‍ രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും വ്യത്യസ്ത തലങ്ങളില്‍ സാന്നിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് അകന്നിരിക്കാം. എന്നാല്‍ രാജ്യത്തെ എല്ലാ ജില്ലയിലും ഗ്രാമത്തിലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനുണ്ട്. അതിനാല്‍, ഒരു ബദല്‍ അന്വേഷിക്കുകയാണെങ്കില്‍, കൂടുതല്‍ റീച്ച് ഉള്ള പാര്‍ട്ടിയെ മനസ്സില്‍ സൂക്ഷിക്കണം, അത് അനുയോജ്യമാകും, .യു പി എ ചെയര്‍മാന്‍ സ്ഥാനത്ത് കോണ്‍ഗ്രസ് തുടരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ ഇത് മനസില്‍ സൂക്ഷിക്കാന്‍ പോകുകയാണെങ്കില്‍, ഒരു ബദല്‍ കണ്ടെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് പറഞ്ഞാല്‍, വസ്തുതാപരമായ നിലപാട് നമുക്ക് അവഗണിക്കാനാവില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സ്ഥാനമേറ്റെടുക്കാന്‍ പവാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് എന്‍ സി പി യുവജന വിഭാഗം വര്‍ക്കിംഗ് പ്രസിഡന്റ് രവികാന്ത് വാര്‍പെ പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടി തലവന്‍ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടാകാം, പ്രതിപക്ഷ ഐക്യത്തിന്റെ വലിയ താല്‍പ്പര്യം കണക്കിലെടുത്ത് ആ സ്ഥാനം സ്വീകരിക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തെ പ്രേരിപ്പിക്കും. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിവുള്ള ഒരേയൊരു നേതാവ് അദ്ദേഹമാണ് 2024ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ എല്ലാ ബി ജെ പി ഇതര പാര്‍ട്ടികളും ഉറ്റുനോക്കുന്നു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയായാലും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയായാലും യു പി എ ചെയര്‍മാന്‍ സ്ഥാനം പവാര്‍ ഏറ്റെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞയാഴ്ച മമത ഡല്‍ഹിയില്‍ പവാറിനെ കണ്ട് വിവിധ സാധ്യതകള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ശിവസേനയും പവാറിനെ പരസ്യമായി പിന്തുണച്ചിരുന്നു. എന്‍സിപി മേധാവിക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടെന്നും 2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യം ഉറപ്പിക്കാന്‍ യുപിഎ ചെയര്‍മാനാകണമെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.
English summary:Sharad Pawar not to run for UPA chairmanship
You may alsolike this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.