ചങ്ങനാശേരി — വേളാങ്കണ്ണി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ് അതേ രീതിയില്‍ നിലനിര്‍ത്താന്‍ സിഎംഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം നല്കി. ബസിലെ ഡ്രൈവര്‍ പൊന്നുകുട്ടനടക്കം സര്‍വീസ് പോകുന്ന ജീവനക്കാര്‍ ബസിനെ പരിപാലിക്കുന്നത് കണക്കിലെടുത്താണിത്.
ധാരാളം സ്ഥിരം യാത്രക്കാര്‍ സര്‍വീസിനെ ആശ്രയിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ബസ് തുടര്‍ന്നും സൂപ്പര്‍ എക്സ്പ്രസായി നടത്തുന്നതിന് അനുമതി നല്‍കുന്നത്. അന്തര്‍ സംസ്ഥാന സര്‍വീസ് സൂപ്പര്‍ ഡീലക്സായി ഉയര്‍ത്തുന്നതിന് സ്വിഫ്റ്റ്് ബസാക്കാന്‍ തീരുമാനിച്ചിരുന്നു.
ബസ് സഞ്ചരിക്കുന്ന ദൂരം, അന്തര്‍സംസ്ഥാന സര്‍വീസ്, കാലപഴക്കം, സര്‍വീസിന്റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകള്‍ക്ക് പകരം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് രംഗത്തിറക്കിയത്.
English summary; KSRTC Super Express on Changanassery — Velankanni service.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.