23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 3, 2022
October 2, 2022
October 1, 2022
June 21, 2022
June 10, 2022
April 19, 2022
April 5, 2022
April 4, 2022
March 30, 2022
March 27, 2022

മതസൗഹാർദം തകർക്കാന്‍ ആർഎസ്എസ്-എസ്ഡിപിഐ ശ്രമം: കോടിയേരി

Janayugom Webdesk
തിരുവനന്തപുരം
April 19, 2022 8:54 pm

കേരളത്തിൽ വർഗീയ കലാപം നടത്തി മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങളാണ് ആർഎസ്എസ്-എസ്ഡിപിഐ നേതൃത്വത്തിൽ നടത്തിവരുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷം വർഗീയതകൾ ഉയർത്തിക്കാട്ടി കേരളത്തിൽ രാഷ്ട്രീയം വളർത്താനുള്ള പരിശ്രമമാണ് ഇരു സംഘടനകളും നടത്തുന്നത്. വിവിധ മതവിശ്വാസികളിൽ ഭീതിപരത്തി രക്ഷകന്മാർ ഞങ്ങളാണെന്ന് വരുത്തിത്തീർക്കാൻ അവർ പരിശ്രമിക്കുന്നു.

ആർഎസ്എസിന്റെ നേൃത്വത്തിലുള്ള കേന്ദ്ര ഭരണം ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്. എന്നാൽ ഇത് ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്തും. വർഗീയ തീവ്രവാദ നിലപാടുകളെ ജനങ്ങൾ ഒറ്റപ്പെടുത്തണം. യഥാർത്ഥ മതവിശ്വാസികൾ വർഗീയ തീവ്രവാദ നിലപാടുകൾക്കെതിരെ നിലപാട് സ്വീകരിക്കണം.

മഹാഭൂരിപക്ഷം ജനങ്ങളും വർഗീയവാദത്തിനും കൊലപാതകത്തിനും എതിരാണ്. വർഗീയവാദികൾക്കെതിരെ സുശക്തമായ നിലപാടാണ് എൽഡിഎഫിനുള്ളത്. കലാപകാരികളെ അടിച്ചമർത്തി ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വർഗീയതയ്ക്കെതിരെ ഏപ്രിൽ 25, 26 തീയതികളിൽ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും സിപിഐ(എം) റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. മെയ് 30 വരെ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കും. നവകേരളം സംബന്ധിച്ചുള്ള കാഴ്ചപ്പാട് ജനങ്ങളോട് വിശദീകരിക്കും. കെ റെയിൽ കടന്നുപോകുന്ന ഇടങ്ങളിലെ വീടുകളിൽ പാർട്ടി നേതാക്കളും ചില പ്രദേശങ്ങളിൽ മന്ത്രിമാരടക്കം നേരിട്ട് സന്ദർശിക്കണമെന്നും കോടിയേരി പറഞ്ഞു.

Eng­lish summary;RSS-SDPI attempt to dis­rupt reli­gious har­mo­ny: Kodiyeri

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.