സംഘർഷങ്ങൾക്കിടെ ഡൽഹി ജഹാംഗീർപുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു. ഇന്നും നാളെയുമായി മേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനാണ് നോർത്ത് ഡൽഹി മുൻസിപ്പിൽ കോർപറേഷന്റെ തീരുമാനം. നിലവില്‍ പ്രതിഷേധങ്ങളൊന്നും ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
അതേസമയം പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി കേന്ദ്ര സേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇന്ന് രാവിലെ തന്നെ കയ്യേറ്റ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ക്രമസമാധാന പാലനത്തിനായി 400 പൊലീസുകാരെ ആവശ്യപ്പെട്ട് കോർപറേഷൻ, ഡൽഹി പൊലീസിന് കത്ത് നൽകിയിരുന്നു.
English summary;Evacuation of encroachment in Jahangirpuri during the conflict
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.