23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 3, 2024
February 8, 2024
June 10, 2023
February 12, 2023
January 25, 2023
August 4, 2022
July 7, 2022
July 7, 2022
July 7, 2022
July 6, 2022

ബുള്‍ഡോസര്‍ ഫോട്ടോഷൂട്ട്: ബോറിസ് ജോണ്‍സണിനെതിരെ ബ്രീട്ടീഷ് എംപി

Janayugom Webdesk
ലണ്ടന്‍
April 29, 2022 10:55 pm

ഇന്ത്യാ സന്ദര്‍ശനത്തിനിടെ ബുള്‍ഡോസറില്‍ നിന്നുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഫോട്ടോയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബ്രിട്ടീഷ് എംപി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍, ബിജെപി സര്‍ക്കാര്‍ മുസ്‍ലിം കുടുംബങ്ങളുടെ വീടുകളും കടകളുമുള്‍പ്പെടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി തകര്‍ത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബോറിസ് ജോണ്‍സണിന്റെ ബുള്‍ഡോസര്‍ ചിത്രത്തിനെതിരെ ബ്രിട്ടീഷ് എംപി നദിയ വിറ്റേം വിമര്‍ശനമുന്നയിച്ചത്.

മുസ്‍ലിം വിഭാഗങ്ങളുടെ സ്വത്തുവകകള്‍ ലക്ഷ്യമിട്ടുള്ള ആക്രമങ്ങളെക്കുറിച്ച് ബോറിസ് ജോണ്‍സണ്‍ നരേന്ദ്ര മോഡിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നോ എന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നത് വ്യക്തമാക്കണമെന്നും നദിയ പറഞ്ഞു. മോഡിയുടെ തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ ജോണ്‍സണിന്റെ സന്ദര്‍ശനം സഹായിച്ചുവെന്നത് അംഗീകരിക്കുന്നുണ്ടോയെന്നും നദിയ ചോദ്യമുന്നയിച്ചു. 

ഏപ്രില്‍ 21 ന് ബോറിസ് ജോണ്‍സണ്‍ വ­ഡോ­ദരയിലെ ജെസിബി നി­ര്‍മ്മാണശാല സന്ദര്‍ശിച്ചിരുന്നു. ജഹാംഗിര്‍പുരിയിലെ മുസ്‍ലിം കുടുംബങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതിന്റെ അടുത്തദിവസമായിരുന്നു സന്ദര്‍ശനം. നിര്‍മ്മാണശാല സന്ദര്‍ശനവും ബുള്‍ഡോസര്‍ ഫോട്ടോഷൂട്ടും ബിജെപി സര്‍ക്കാരിനുള്ള ബോറിസ് ജോണ്‍സണിന്റെ മൗനപിന്തുണയാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: Bull­doz­er pho­to­shoot: British MP against Boris Johnson
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.