രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പ്രദര്‍ശന- വിപണനമേളയില്‍ സെമിനാര്‍ സെഷന്‍സില്‍ ഇന്ന് രാവിലെ 11 മണിക്ക് ക്ഷീരമേഖലയിലെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, സംരംഭ സാധ്യതകള്‍, ആരോഗ്യകരമായ പാലിന്റെ ലഭ്യത. വിഷയാവതരണം ആര്‍ രാംഗോപാല്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ്. 12 മണിക്ക് കാലികളുടെ പരിപാലനം, തീറ്റക്രമം, ആധുനികപ്രവണതകള്‍. വിഷയാവതരണം- ജിതുജോണ്‍ മാത്യു, അസി. പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അനിമല്‍ നൂട്രീഷ്യന്‍, കോളേജ് ഓഫ് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ്. മൂന്ന് മണിക്ക് പേവിഷബാധയും തെരുവുനായ നിയന്ത്രണവും, വിഷയാവതരണം- ഡോ ജോജുഡേവിസ്, ജില്ലാ എപ്പിഡെമോളജിസ്റ്റ്, മൃഗസംരക്ഷണവകുപ്പ്. കലാ സാംസ്‌കാരിക പരിപാടികള്‍ വൈകുന്നേരം 5.30ന് മണിക്ക് ഉദ്ഘാടനം- മണ്ണൂര്‍ രാജകുമാരനുണ്ണി (സംഗീതജ്ഞന്‍), 5.45ന് വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാരുടെ പരിപാടി, 6 മണിക്ക് സംഗീത സമന്വയം — വിവിധ ഭാഷാഗാന സംഗമം (ഗായകര്‍— സുദീപ് കുമാര്‍, പ്രദീപ് സോമസുന്ദരന്‍, പി വി പ്രീത, ചിത്ര അരുണ്‍, പ്രതിഭ, റെജി സദാനന്ദന്‍, സുനില്‍ ഹരിദാസ്, ബല്‍റാം, സതീഷ് കൃഷ്ണ, പശ്ചാത്തല സംഗീതം; സ്വരലയ ഓര്‍ക്കസ്ട്ര).
English summary; Multi-lingual song reunion on ente Keralam stage kollam today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.