ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തിന് തീപിടിച്ച് 27 പേർ വെന്തുമരിച്ച സംഭവത്തില്‍ കമ്പനി ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിന്റെ ഉടമ മനീഷ് ലക്രറ ഒളിവിലാണ്. 40 പേർക്ക് പൊള്ളലേറ്റു. പടിഞ്ഞാറൻ ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള എസ്ഐ ടെക്നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥലത്ത് നിന്ന് 70 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. സിസിടിവി കാമറയുമായി ബന്ധപ്പെട്ട ഓഫീസും ഗോഡൗണും പ്രവർത്തിച്ചിരുന്ന കെട്ടിടമാണെന്ന് പൊലീസ് അറിയിച്ചു.
വെള്ളി വൈകിട്ട് 4.40ഓടെയാണ് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് അഗ്നിശമന സേന പറഞ്ഞു. ഇരുപതോളം യൂണിറ്റ് എത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചത്. രാത്രി വൈകി തീ അണച്ചു. രക്ഷാപ്രവർത്തനത്തിൽ വൻവീഴ്ചയുണ്ടായതായി ആരോപണമുണ്ട്.
കെട്ടിടത്തിൽ പരിശോധന തുടരുകയാണ്. കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകും.
English Summary:Building fire in Delhi: Two company owners in custody
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.