ഇന്ത്യ കയറ്റുമതി നിര്‍ത്തിയതിന് പിന്നാലെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഗോതമ്പിന് റെക്കോഡ് വില വര്‍ധന. ടണ്ണിന് 453 ഡോളറാണ് നിലവില്‍ ഗോതമ്പിന്റെ വില.
ഫെബ്രുവരിയില്‍ ഉക്രെയ്നില്‍ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ ഗോതമ്പ് വില 40 ശതമാനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ കയറ്റുമതി നിരോധിച്ചത്. ഇതോടെ ആഗോള മാർക്കറ്റിൽ വീണ്ടും വില കുതിച്ചുയര്‍ന്നു.
ഉഷ്‌ണതരംഗം രാജ്യത്തെ ഗോതമ്പ് ഉല്പാദനത്തെ ബാധിക്കുകയും രാജ്യത്ത് ഭക്ഷ്യധാന്യ വില കുതിച്ചുയരുകയും ചെയ്തതോടെയാണ് ഇന്ത്യ ഗോതമ്പിന്റെ കയറ്റുമതി തടഞ്ഞത്. ലോകത്തെ മിക്ക രാജ്യങ്ങളിലും ഭക്ഷ്യധാന്യ വില ഉയർന്നു നിൽക്കുമ്പോഴുള്ള നിരോധനത്തിന്റെ ആഘാതം ആഗോളവിപണിയില്‍ ദ്രുതഗതിയില്‍ തന്നെ പ്രകടമായി.
ഗോതമ്പ് കയറ്റുമതി നിരോധനം താത്കാലികമാണെന്നും സ്ഥിതി മെച്ചപ്പെടുമ്പോൾ കയറ്റുമതി പുനരാരംഭിക്കും എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ജി ഏഴ് രാജ്യങ്ങളിലെ കാർഷിക മന്ത്രിമാർ രംഗത്തെത്തിയിരുന്നു.
ഇന്ത്യയും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് വിളയിക്കുന്നത് റഷ്യയാണ്. അമേരിക്ക, ഫ്രാൻസ്, കാനഡ തുടങ്ങി ഗോതമ്പ് ഉല്പാദിപ്പിക്കുന്ന പല രാജ്യങ്ങളിലും ഇക്കുറി വിളവ് കുറവാണ്. രാസവളത്തിലെ ലഭ്യതക്കുറവും പ്രതികൂലമായി ബാധിച്ചു.
ഗോതമ്പിന്റെ വില ഇനിയും കുതിച്ചുയര്‍ന്നാല്‍ ആഗോള വിലക്കയറ്റത്തിനും പട്ടിണിയിലാകുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരാനും പാവപ്പെട്ട രാജ്യങ്ങള്‍ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അകപ്പെടാനും സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.
English summary; Wheat at record prices; Due to India’s suspension of exports
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.