കാൺപൂർ സംഘർഷത്തിൽ അറസ്റ്റിലായവർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന് യുപി പൊലീസ്. പ്രതികളുടെ സ്വത്തുകണ്ടുകെട്ടുമെന്നും വേണ്ടിവന്നാൽ ബുൾഡോസർ ഉപയോഗിക്കുമെന്നും യുപി എഡിജിപി പ്രശാന്ത് കുമാർ വ്യക്തമാക്കി.
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ വീഡിയോ പരിശോധിച്ച് വരികയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും കാൺപൂർ സിറ്റി പൊലീസ് കമ്മിഷണർ വിജയ് മീണ വ്യക്തമാക്കി.
സംഘർത്തിൽ 36 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 800 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സംഘർഷത്തിന്റെ പ്രധാന സൂത്രധാരൻ സഫർ ഹാഷ്നമി ഉൾപ്പെടെ അറസ്റ്റിലായെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണവും അറസ്റ്റും തുടരുന്നതിനിടെയാണ് പ്രതികൾക്കെതിരെ ശക്തമായ നടപടി വരുമെന്നും ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കുന്നത്.
ഇക്കാര്യത്തിൽ സർക്കാരിൽ നിന്നുള്ള നിർദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കുമെന്നും പൊലീസ് ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ആവശ്യമെങ്കിൽ ബുൾഡോസർ ഉപയോഗിക്കുമെന്നും യുപി പൊലീസ് എഡിജിപി പറഞ്ഞു.
English summary;Kanpur conflict; Security law will be imposed on those arrested
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.