ശ്രീലങ്കയില്‍ കലാപം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അഭയാർത്ഥി പ്രവാഹത്തിൽ കരുതിയിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്കി ഇന്ത്യ. ശ്രീലങ്കയിലെ പ്രശ്നങ്ങളിൽ ഇന്ത്യ തൽക്കാലം ഇടപെടില്ലെന്നാണ് റിപ്പോര്‍ട്ട്.
ശ്രീലങ്കയിൽ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം പ്രതിഷേധം തുടരുകയാണ്. ഗോതബയ രജപക്സെ ബുധനാഴ്ച്ച രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗോതബയ രാജി വച്ചാൽ സ്പീക്കർ അബെയവർധനയ്ക്കാവും താൽക്കാലിക ചുമതല. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സർക്കാർ അധികാരമേൽക്കും.
അതിനിടെ, സമാധാനം നിലനിർത്താൻ പൊതുജനം സഹകരിക്കണമെന്ന് സൈന്യം അഭ്യർത്ഥിച്ചു. സ്ഥാനത്ത് തുടരും വരെ ഗോതബയക്ക് സംരക്ഷണം നൽകുമെന്നും സൈന്യം അറിയിച്ചു.
English summary;Sri Lanka crisis; chance for refugee flows
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.