ഇടുക്കി ഉടുമ്പന്‍ചോലയില്‍ അവിവാഹിതായായ അഥിതി തൊഴിലാളി പ്രസവിച്ച ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ടു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കുട്ടികളെ കുഴിച്ചിട്ടത്. ഇന്നലെയാണ് യുവതി ഇരട്ട കുട്ടികളെ പ്രസവിച്ചത്. അവിവാഹിതയായതിനാല്‍ പ്രസവിച്ച ശേഷം കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഏലത്തോട്ടത്തില്‍ കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. യുവതിയുടെ മാനസികാവസ്ഥകൂടി പരിഗണിച്ച് കൗണ്‍സിലിങ്ങ് നടത്തിയ ശേഷമാകും വിശദമായ ചോദ്യം ചെയ്യലുണ്ടാകുകയെന്നാണ് വിവരം. പൊലീസ് മൃതദേഹം കുഴിച്ചിട്ട ഏലത്തോട്ടത്തിലെത്തി പരിശോധന നടത്തി.
English Summary:The twins were suffocated to death and buried; The unmarried woman is in custody
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.