വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയില്‍ കൃത്രിമത്വം കാണിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ പൊലീസ് പിടികൂടി. വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ നടത്തുന്ന തങ്കമണി പാണ്ടിപ്പാറ സ്വദേശി വെള്ളാരം പൊയ്കയില്‍ വിശാഖ് പ്രസന്ന(29) നാണ് പിടിയിലായത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോളിസി തട്ടിപ്പിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പോളിസി എടുക്കുവാന്‍ വരുന്ന വലിയ വാഹന ഉടമകളില്‍ നിന്നും തുക ഈടാക്കും. ഇതിന് ശേഷം ചെറിയ വാഹനങ്ങളുടെ നമ്പര്‍ വച്ച് പോളിസി എടുക്കുകയും ചെയ്യും. ആ പോളിസിയില്‍ വാഹത്തിന്റെ നമ്പറും പേരും തുകയും പോളിസി ഉടമയുടെ പേര്‍ അടക്കം കമ്പ്യുട്ടറിന്റെ സഹായത്തോടെ തിരുത്തും. തുടര്‍ന്ന് ഒറിജിനല്‍ ഇന്‍ഷുറന്‍സ് പോളിസി ആണെന്ന വ്യാജേനെ പോളിസി ഉടമകള്‍ക്ക് നല്‍കും. ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടിയെന്നതായാണ് പ്രാഥമിക പൊലീസ് നിഗമനം. തങ്കമണി സ്വദേശിയുടെ ടിപ്പര്‍ ലോറിക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നതിനായി സമീപിക്കുകയും ഇന്‍ഷുറന്‍സ് തുകയായ 39,000 രൂപ പ്രതി വാങ്ങികയും ചെയ്തു. അതിന് ശേഷം ആപ്പ ഓട്ടോറിക്ഷയുടെ നമ്പര്‍ വച്ച് ഇന്‍ഷുറന്‍സ് എടുക്കുകയും പോളിസി കമ്പ്യൂട്ടറില്‍ എഡിറ്റ് ചെയ്ത് ടിപ്പര്‍ ലോറിയുടെ നമ്പര്‍ ആക്കി നല്‍കുകയും ചെയ്തു.
പരാതിയെ തുടര്‍ന്ന് തങ്കമണി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തില്‍ തങ്കമണി ഐപിഎ. അജിത്ത്, എ്‌സ് ഐ സജിമോന്‍ ജോസഫ് എസ് സിപിഒ ടോണി ജോണ്‍ സിപിഒ വി കെ അനീഷ് അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. തൊടുപുഴ,തടിയമ്പാട്, കട്ടപ്പന,കുമളി എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രതി ഇന്‍ഷ്വറന്‍സ് തട്ടിപ്പ് നടത്തി വന്നത്. ഈ മേഖലയില്‍ നിന്നും പത്തോളം പരാതികള്‍ ഇതിനോടകം പൊലീസിന് ലഭിച്ചു കഴിഞ്ഞു. വിശാഖിനെ സമീപിച്ച് ഇന്‍ഷുറന്‍സ് പോളിസി എടുത്ത ആളുകള്‍ക്ക് ലഭിച്ച ഇന്‍ഷുറന്‍സ് പോളിസികള്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഒത്തു നോക്കേണ്ടതാണെന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ പരാതിയുമായി എത്തുമെന്ന നിഗമനത്തിലാണ് പൊലീസ്.
English Summary: The police arrested a young man who defrauded the insurance policy of vehicles and cheated him of lakhs
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.