അന്താരാഷ്ട്ര വിപണിയില്‍ 1200 കോടി രൂപ വിലമതിയ്ക്കുന്ന മയക്കുമരുന്നുമായി രണ്ട് അഫ്ഗാന്‍ പൗരന്മാര്‍ പിടിയിലായി. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് 312 കിലോഗ്രാം മെത്താംഫെറ്റാമൈന്‍, 10 കിലോ ഹെറോയിന്‍ എന്നിവ പിടികൂടിയത്.
മുസ്തഫ സ്റ്റാനികസ(23), റഹീമുള്ള റഹീം(44) എന്നിവരാണ് പിടിയിലായത്. ഇവര്‍ 2016 മുതല്‍ ഇന്ത്യയില്‍ താമസിച്ചുവരുന്നവരാണ്. ലഖ്നൗവിലെ ഒരു ഗോഡൗണില്‍ 606 ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. രാജ്യത്തെ ഏറ്റവും വലിയ രാസലഹരിമരുന്ന് വേട്ടകളില്‍ ഒന്നാണിതെന്നും ഡല്‍ഹി സ്പെഷ്യല്‍ സെല്‍ കമ്മിഷണര്‍ ധാലിവാള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിലെ മുഖ്യകണ്ണിയെ പിടികൂടിയിരുന്നു. നാല് കിലോഗ്രാം ഹെറോയിനുമായി ഒരു അഫ്ഗാന്‍ പൗരനെയാണ് അന്ന് പിടികൂടിയത്.
English Summary: Afghan nationals arrested with drugs worth 1200 crores
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.