അനാവശ്യ ഹര്‍ജി നല്‍കിയ തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീംകോടതി അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി. സുപ്രീംകോടതി നിലവില്‍ തീരുമാനം എടുത്ത വിഷയത്തില്‍ വീണ്ടും ഹര്‍ജി നല്‍കിയതിനാണ് പിഴ ചുമത്തിയത്. നാല് ആഴ്ചയ്ക്കുള്ളില്‍ അഞ്ചു ലക്ഷം രൂപ സുപ്രീംകോടതി രജിസ്ട്രിയില്‍ നിക്ഷേപിക്കണമെന്നാണ് ജസ്റ്റിസുമാരായ എം ആര്‍ ഷാ, കൃഷ്ണമുരാരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചത്. പിഴത്തുക മീഡിയേഷന്‍ ആന്റ് കണ്‍സീലിയേഷന്‍ പ്രൊജക്ട് കമ്മിറ്റിക്കു കൈമാറുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തമിഴ്‌നാട് ഗതാഗത വകുപ്പിലെ ഒരു കണ്ടക്ടറുടെ പെന്‍ഷന്‍ സംബന്ധിച്ച വിഷയത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീംകോടതിയില്‍നിന്നു തിരിച്ചടി നേരിട്ടത്. ഇയാള്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടെന്ന് നേരത്തെ സുപ്രീംകോടതി വിധിച്ചതാണ്. എന്നാല്‍, കുടിശിക ഉള്‍പ്പെടെ നല്‍കേണ്ടതിനിടെയാണ് കണ്ടക്ടര്‍ക്ക് പെന്‍ഷന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും ഹര്‍ജി നല്‍കിയത്.
English Summary: Unnecessary plea: Supreme Court imposes fine of Rs 5 lakh on Tamil Nadu
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.