മുംബൈയില്‍ 80 കോടിയുടെ ലഹരി മരുന്നുമായി മലയാളി പിടിയില്‍ മുംബൈ വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി മലയാളി പിടിയില്‍. 16 കിലോ ഹെറോയിനുമായി ബിനു ജോണാണ് പിടിയിലായത്. മുംബൈ വിമാനത്താവളത്തില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 80 കോടിയോളം വില വരുന്ന ഹെറോയിനാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. ബിനു ജോണിന്റെ ലഗേജ് ബാഗ് ഡിആർഐ ആദ്യം പരിശോധിച്ചെങ്കിലും ഇതിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ട്രോളി ബാഗിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
താൻ വിദേശപൗരനിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ബിനു മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേസിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഡിആർഐ അറിയിച്ചു. പഴം ഇറക്കുമതിയുടെ മറവില്‍ 1470 കോടി രൂപയുടെ വന്‍ ലഹരിക്കടത്ത് നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ മലയാളി പിടിയിലായിരുന്നു. യുമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് കമ്പനി ഡയറക്ടറായ വിജിന്‍ വര്‍ഗീസാണ് പിടിയിലായത്. കാലടി സ്വദേശിയാണ് ഇയാള്‍. ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്ന വ്യാജേനയാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ലഹരിമരുന്നുകള്‍ എത്തിയത്.
English Summary: malayali arrested with drugs in mumbai
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.