സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസ് കണ്ടെത്താനും നടപടിയെടുക്കാനും ജിപിഎസ് സംവിധാനമുപയോഗിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ കീഴില്‍ വരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരെയായിരിക്കും പുതിയ നിരീക്ഷണ സംവിധാനം ബാധിക്കുക. ഡോക്ടര്‍മാര്‍ക്ക് മേല്‍ ജിപിഎസ് ട്രാക്കിങ് സംവിധാനം കൊണ്ടുവരാനുള്ള നീക്കം വിവാദമാകുന്നെന്നാണ് റിപ്പോര്‍ട്ട്.
ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് മന്ത്രി കെ സുധാകറാണ് പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാഅവരുടെ ഔദ്യോഗിക ജോലി സമയത്ത് പോലും പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
English summary; GPS tracking comes against private practice of government doctors
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.