കോട്ടയം പാമ്പാടിയിലെ ജ്വല്ലറിയിലെ മോഷണം നടത്തിയ കേസില്‍ പിടികൂടിയ പ്രതി ബിജെപി പ്രവര്‍ത്തകന്‍. കൂട്ടിക്കൽ ടോപ്പ് സ്വദേശി അജീഷാണ് അറസ്റ്റിലായത്. പാമ്പാടി ആശുപത്രി പടിക്കലിലുള്ള കയ്യാലപ്പറമ്പിൽ ജ്വല്ലറിയിൽ ആയിരുന്നു മോഷണം. കടയിൽ എത്തിയ ശേഷം മാല കാണണമെന്ന് ആവശ്യപ്പെട്ടു. കടയുടമ ജയകുമാർ രണ്ടു മാലകൾ കാട്ടിക്കൊടുത്തു. തുടര്‍ന്ന് മാല കൈക്കലാക്കിയ അജീഷ് സ്കൂട്ടറില്‍ കടന്നുകളുയുകയായിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അജീഷ്. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് ടോപ്പ് ഏഴാം വാര്‍ഡിലാണ് അജീഷ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
കഴിഞ്ഞ ദിവസം അജീഷിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പൊലീസ് പോകുമ്പോള്‍ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കറുകച്ചാലിലും സമാനമായ രീതിയില്‍ മോഷണം നടത്തിയത് ഇയാളെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
English Summary: Pampady Jewellery Theft: The accused is a BJP worker
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.