Web Desk

ലഖ്നൗ

December 31, 2020, 8:15 pm

ഉത്തര്‍പ്രദേശിൽ പത്താം ക്ലാസുകാരന്‍ സഹപാഠിയെ വെടിവച്ചു കൊന്നു

Janayugom Online

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ പത്താം ക്ലാസുകാരന്‍ സഹപാഠിയെ വെടിവച്ചു കൊന്നു. 14 വയസുകാരായ ഇരുവരും തമ്മില്‍ ക്ലാസിലെ സീറ്റിനെച്ചൊല്ലി ബുധനാഴ്ച അടിപിടി കൂടിയിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഇതില്‍ ഒരാള്‍ വ്യാഴാഴ്ച രാവിലെ അമ്മാവന്റെ തോക്ക് സ്‌കൂളിലേക്ക് കൊണ്ടുവന്ന് വെടി വയ്ക്കുകയായിരുന്നു. മൂന്ന് റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് പൊലിസ് റിപ്പോര്‍ട്ട്.

സൈനികനായ അമ്മാവന്‍ അവധിയില്‍ വന്നതിനാല്‍ വീട്ടില്‍ തോക്കുണ്ടായിരുന്നു. ഇത് മോഷ്ടിച്ചാണ് സഹപാഠിക്കു നേരെ വെടിയുതിർത്തതെന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട കുട്ടിയുടെ തലയ്ക്കും നെഞ്ചിനും വയറിനും വെടിയേറ്റു. സംഭവസ്ഥത്തു തന്നെ കുട്ടി മരിക്കുകയും ചെയ്തു. വെടിവയ്പ്പിനു ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടാനായി അന്തരീക്ഷത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് അധ്യാപകര്‍ ഇടപെട്ട് കുട്ടിയെ പിടികൂടുകയായിരുന്നു.

Eng­lish summary;A 10th class stu­dent was shot dead by a class­mate in Uttar Pradesh

You may also like this video;