December 4, 2023 Monday

Related news

November 26, 2023
November 25, 2023
November 21, 2023
November 21, 2023
November 11, 2023
November 11, 2023
November 9, 2023
November 6, 2023
November 2, 2023
October 29, 2023

കോട്ടയത്ത് തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

Janayugom Webdesk
കോട്ടയം
September 3, 2022 12:11 pm

കോട്ടയത്ത് തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. അഭിരാമിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.കുട്ടിയുടെ കണ്ണിലും കടിയേറ്റിരുന്നു. സ്ഥിതി ഗുരുതരമായതോടെയാണ് കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രിയാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

റാന്നി സ്വദേശി ഹ​രീഷിന്റെ മകളാണ് അഭിരാമി. രണ്ടാഴ്ച മുമ്പാണ് കുട്ടിയെ തെരുവുനായയുടെ കടിയേറ്റത്. കാർമൽ എഞ്ചിനീയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടി പാൽ വാങ്ങാൻ പോയപ്പോളാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ കൈയിലും ശരീരത്തുമായി നായയുടെ ഒൻപതിലധികം കടികൾ ഏറ്റിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ കുട്ടിയുടെ വീട്ടുകാർ എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. 

Eng­lish Summary:A 12-year-old girl is in crit­i­cal con­di­tion after being bit­ten by a street dog in Kottayam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.