25 April 2024, Thursday

Related news

April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 23, 2024
April 22, 2024
April 21, 2024
April 20, 2024
April 20, 2024
April 19, 2024

വിവാഹ വാഗ്ദാനം നല്‍കി 13കാരിയെ പീഡി പ്പിച്ചു; പ്രതിക്ക് 27 വര്‍ഷം കഠിന തടവും പിഴയും

Janayugom Webdesk
ഇടുക്കി
November 17, 2022 4:06 pm

ഇടുക്കിയില്‍ വിവാഹ വാഗ്ദാനം നല്‍കി പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പലതവണ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 27 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും. പൈനാവ് അതിവേഗ കോടതി ജഡ്ജ് ശ്രീ ടി ജി വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കെ ഡി എച്ച് വില്ലേജില്‍ കുണ്ടളകരയില്‍ സാന്‍ഡോസ് കോളനിയില്‍ താമസിക്കുന്ന തോമസ് വര്‍ഗീസാണ് പ്രതി. 2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 

പെണ്‍കുട്ടിയുടെ വീടിന് സമീപം ആശാരിപ്പണിക്ക് വന്ന പ്രതി കുട്ടിക്ക് വിവാഹവാഗ്ദാനം നല്‍കി തട്ടികൊണ്ടുപോയു കുട്ടിയാര്‍ വാലിയിലും പിന്നീട് ബോഡി മെട്ടിനു സമീപമുള്ള പ്രതിയുടെ ബന്ധു വീട്ടിലും എത്തിച്ച് പലതവണ പീഡിപ്പിച്ചു. അതേസമയം കുട്ടിയുടെ പുനരധിവാസത്തിനായി 50000 രൂപ നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദ്ദേശിച്ചു. പല വകുപ്പുകളിലായിയാണ് ശിക്ഷ ലഭിച്ചത് ഇത് ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 10 വര്ഷം കഠിന തടവ് പ്രതി അനുഭവിച്ചാല്‍ മതി എന്നും കോടതി പറഞ്ഞു. 

Eng­lish Summary:A 13-year-old girl was tor­tured with a promise of mar­riage; Accused sen­tenced to 27 years rig­or­ous impris­on­ment and fine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.