7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024
December 1, 2024
November 30, 2024
November 30, 2024
November 29, 2024
November 29, 2024

ഹോണ്‍ അടിച്ചിട്ട് കേട്ടില്ല, ബധിരനും മൂകനുമായയാളെ 16കാരി കുത്തിക്കൊന്നു

Janayugom Webdesk
July 27, 2022 2:25 pm

ഹോണടിച്ചിട്ടും മാറിയില്ലെന്നാരോപിച്ച് ബധിരനും മൂകനുമായയാളെ 16കാരി കുത്തിക്കൊന്നു. റായ്‌പുരിലെ ആസാദ് ചൗക് പൊലീസ് സ്റ്റേഷൻ പരിധിയിൽ കങ്കലിപുരയിലാണ് സംഭവം. പെൺകുട്ടി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോൾ ബധിരനായ വ്യക്തി സൈക്കിളിൽ പോവുകയായിരുന്നു. നിരവധി തവണ ഹോണടിച്ചിട്ടും കടന്നുപോകാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് പെൺകുട്ടി വണ്ടി നിർത്തി ഇയാളെ ആക്രമിച്ചതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഡി സി പട്ടേൽ പറഞ്ഞു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു. പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. 

Eng­lish Summary:A 16-year-old girl stabbed a deaf and mute man to death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.