12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 7, 2024
September 7, 2024
September 7, 2024
September 5, 2024

ആശുപത്രി ശുചിമുറിയിൽ 17കാരി പ്രസവിച്ച സംഭവം; പ്രതി അറസ്റ്റില്‍

Janayugom Webdesk
കണ്ണൂർ
October 31, 2022 11:31 am

ഇരുട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ 17കാരി പ്രസവിച്ച സംഭവത്തിൽ പ്രതി അറസ്റ്റില്‍. മലപ്പട്ടം സ്വദേശി കൃഷ്ണൻ ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ ബലാത്സംഗ കുറ്റവും പോക്‌സോയും പൊലീസ് ചുമത്തി. അതേസമയം പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടുകാരുമായുള്ള ബന്ധം സ്ഥാപിച്ച ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

വയറുവേദനയുമായി ഇന്നലെ അമ്മയ്ക്കൊപ്പം പെൺകുട്ടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. അതിന് ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പെൺകുട്ടി ​ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്ക് അറിയില്ലായിരുന്നു. 

Eng­lish Summary:A 17-year-old woman gave birth in a hos­pi­tal wash­room; The accused was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.