
യുപിയിൽ സ്തീധനത്തിന്റെ പേരിൽ 21കാരിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് തല്ലിക്കൊന്നു. മെയിൻപുരി ജില്ലയിലെ ഗോപാൽപൂർ ജില്ലയിലാണ് സംഭവം. സ്ത്രീധനത്തിന്റെ പേരിലാണ് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭർത്താവ് സചിനും ബന്ധുക്കളും ചേർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. സചിന് പുറമേ സഹോദരങ്ങളായ പ്രാൻഷു, സഹബാഗ് ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടിന എന്നിവരും കേസിൽ പ്രതികളാണ്.
അഞ്ച് ലക്ഷം രൂപ കൂടി സ്ത്രീധനം ആവശ്യപ്പെട്ട് ഇവർ നിരന്തരമായി രജനിയെ ഉപദ്രവിച്ചിരുന്നു. വെള്ളിയാഴ്ചയാണ് രജനിയെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കത്തിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടർന്ന് മകളുടെ മരണത്തിൽ അമ്മ സുനിത ദേവി പരാതി നൽകുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്ന് മെയിൻപുരി എ സി പി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.