കാഴ്ച പരിമിതിയുള്ള 53 കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു

Web Desk

ഭോപ്പാൽ:

Posted on April 18, 2020, 11:06 am

ലോക്ക് ഡൗണിനിടെ കാഴ്ച പരിമിതിയുള്ള 53 കാരിയെ വീടിനുള്ളിൽ വെച്ച് അജ്ഞാതൻ ബലാത്സംഗം ചെയ്തു. ഭോപ്പാലിലെ സഹപുര മേഖലയിലാണ് സംഭവം നടന്നത്. കോവിഡിനെ തുരത്താൻ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെയാണ് 53കരിക്കു നേരെ ഇത്തരമൊരു ആക്രമണം നടന്നത്. മധ്യപ്രദേശിന്റെ തലസ്ഥാനത്ത് ഇതുപോലെയൊരു സംഭവം നടന്നത് സുരക്ഷാ വീഴ്ചയാണെന്ന ആരോപണം ശക്തമാകുന്നുണ്ട്.

കാഴ്ച പരിമിതിയുള്ള ഇവര്‍ ദിവസങ്ങളായി തന്റെ വീട്ടില്‍ ഒറ്റക്കാണ് താമസം.ലോക്ഡൗണ്‍ ആയതിനാല്‍ ഭര്‍ത്താവ് രാജസ്ഥാനിലെ തന്റെ വീട്ടില്‍ കൂടുങ്ങിയിരിക്കുകയാണ്. സംഭവത്തില്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY: A 53-year-old woman with visu­al impair­ment was raped inside her home

YOU MAY ALSO LIKE THIS VIDEO