June 4, 2023 Sunday

Related news

May 25, 2023
May 13, 2023
May 11, 2023
May 4, 2023
April 30, 2023
April 28, 2023
April 27, 2023
April 25, 2023
April 18, 2023
April 16, 2023

അമ്മ പുറത്തിരിക്കുമ്പോള്‍ പരിശോധനാമുറിയില്‍ നാലു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 56 കാരന്‍ ഡോക്ടര്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2023 7:16 pm

അമ്മയെ വെളിയിലിരുത്തി, നാലു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഡോക്ടര്‍ അറസ്റ്റിലായി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗറിലെ ക്ലിനിക്കിലാണ് സംഭവം. അമ്മയുടെ പരാതിയിൽ 56 കാരനായ ഡോക്ടറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വയറുവേദന ചികിത്സിക്കാനായാണ് കുട്ടിയെ ക്ലിനിക്കിലേക്ക് കൊണ്ടുപോയത്.

കുട്ടിയെ ഡോക്ടറുടെ അടുത്തിരുത്തിയ ശേഷം മറന്നുവച്ച പഴ്സ് തിരികെ എടുക്കാന്‍ അമ്മ പുറത്തുപോയി. തിരികെയെത്തിയപ്പോള്‍ ഇയാള്‍ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുന്നത് കണ്ടതായി മാതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: A 56-year-old doc­tor has been arrest­ed for sex­u­al­ly assault­ing a four-year-old girl who came for treat­ment while her moth­er was out

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.