കർണ്ണാടകയിലെ എല്ലാ ഭവന രഹിതർക്കും വീട് എന്ന മുദ്രാവാക്യവുമായി സിപിഐ സംഘടിപ്പിക്കുന്ന പദയാത്ര ബെല്ലാരിയിൽ നിന്ന് ആരംഭിച്ചു. തലസ്ഥാനമായ ബംഗളുരു വരെയുള്ള പദയാത്ര 60 ദിവസങ്ങൾ ഗ്രാമഗ്രാമന്തരങ്ങളിലൂടെ സഞ്ചരിക്കും. സിപിഐ കർണാടക സംസ്ഥാന സെക്രട്ടറി സഖാവ് സാഥി സുന്ദരേശിന്റെ നേതൃത്വത്തിലാണ് പദയാത്ര. 937 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുക. സൂരിഗാഗി കോട്ടിഹെഗ്ഗെ എന്നാണ് യാത്രയ്ക്ക് പേരിട്ടിരിക്കുന്നത്.
കർണ്ണാടകയിലെ പാവപ്പെട്ട ജനതയുടെ പാർപ്പിട സ്വപ്നങ്ങൾക്ക് സൗകര്യമൊരുക്കി കൊടുക്കുക എന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഈ ജാഥ മുന്നോട്ടു പോകുക. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും വിവിധ വർഗ്ഗ ബഹുജന സംഘടനകളുടെ പ്രവർത്തകരും ഈ പദയാത്രയിൽ പങ്കുചേരും.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.