
ആലുവയില്‍ തെങ്ങ് വീണ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും വെളിയത്തുനാട് സ്വദേശിയുമാണ് മുഹമ്മദ് സിനാൻ മരിച്ചത്. ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. ആലുവ യുസി കോളേജിന് സമീപമാണ് അപകടമുണ്ടായത്.
തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് തെങ്ങ് മറിയുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. വയലക്കാട് വീട്ടിൽ സുധിറിന്‍റെയും സബിയയുടെയും മകനാണ് മുഹമ്മദ് സിനാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.