തിരുവനന്തപുരം പോത്തന്‍കോട് 9 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പൊലീസ് പിടിയിലായി. 31 കാരനായ കല്ലിയൂര്‍ സ്വദേശി രണ്ടാനച്ഛനും, അപ്പൂപ്പന്റെ സുഹൃത്ത് 55 കാരനായ ആറ്റിപ്ര സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് രണ്ടാനച്ഛന്‍ കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്.
കുട്ടിയുടെ അമ്മ വിദേശത്ത് ജോലിക്ക് പോയതോടെ കുഞ്ഞിന്റെ സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ ക്ലാസിലെ അധ്യാപിക അമ്മയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന അമ്മ നാട്ടില്‍ തിരിച്ചെത്തുകയും കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയം ചെയ്തതോടെയാണ് പീഡനവിവരം പുറംലോകം അറിയുന്നത്.
കൗണ്‍സിലിംഗില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി രണ്ടാനച്ഛന്‍ അനീഷ് തന്നെ പീഡനത്തിനിരയാക്കിയിരുന്നതായി കുട്ടി വെളിപ്പെടുത്തി. ഈ വിവരം പുറത്ത് പറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിലെ പ്രതി കൂടിയാണ് അനീഷ്.
അപ്പൂപ്പന്റെ സുഹൃത്തായ ബാബുരാജ് വീട്ടില്‍ വന്ന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ താല്ക്കാലിക ഡ്രൈവറാണ് ഇയാള്‍. വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.