5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 8, 2024
September 7, 2024
September 5, 2024
August 29, 2024
August 19, 2024

താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു

Janayugom Webdesk
September 8, 2024 1:44 pm

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ബോളിവുഡിലെ താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗിനും പെണ്‍കുഞ്ഞ് പിറന്നു. ഐഎഎൻഎസാണ് കുഞ്ഞ് പിറന്ന വിവരം റിപ്പോര്‍ട്ട് ചെയ്തത്. ദമ്പതികൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ശനിയാഴ്ച, മുംബൈയിലെ ഗിർഗാവ് ഏരിയയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയില്‍ ദീപികയെ പ്രവേശിപ്പിച്ചിരുന്നു. പ്രസവത്തിന് മുന്നോടിയായി വെള്ളിയാഴ്ച താരവും കുടുംബവും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ദീപികയും രൺവീറും തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന വിവരം ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. ഏറെ നാളെത്തെ പ്രണയത്തിനൊടുവില്‍ 2018ൽ ഇറ്റലിയിലെ ലേക്ക് കോമോയിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. പിന്നീട് ബെംഗളൂരുവിലും മുംബൈയിലും വമ്പൻ റിസപ്ഷനുകൾ സംഘടിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.