Wednesday
24 Jul 2019

വന്‍നാശം വിതച്ച്‌ അമേരിക്കയില്‍ ബോംബ് ചുഴലിക്കാറ്റ്

By: Web Desk | Thursday 11 April 2019 10:11 PM IST


വന്‍നാശം വിതച്ച്‌ അമേരിക്കയില്‍ ബോംബ് ചുഴലിക്കാറ്റ്. കൊളറോഡോ, ഓക്ലഹോമ, മിനസോട്ട എന്നിവിടങ്ങളിലാണ് കാറ്റ് വ്യാപക  വിതച്ചത്. ശക്തമായ കാറ്റ് കാരണം വൈദ്യുതിബന്ധം തകരാറിലായതായാണ് റിപ്പോര്‍ട്ട്.  കൊളറോഢയില്‍ നിന്ന് മിനസോട്ടയിലേക്കുള്ള റോഡ്  അടച്ചിട്ടിരിക്കുകയാണ്. കനത്ത മഞ്ഞുവീഴച്ചയിലാണ് മിനസോട്ട. രണ്ട് അടിവരെയാണ്  ഇവിടെ മഞ്ഞ് വീഴ്ച

വലിയ വെള്ളത്തുള്ളികളും മഞ്ഞും കാറ്റിനൊപ്പം ചിതറിവീഴുന്ന പ്രക്രിയയാണ് ബോംബ് ചുഴലിക്കാറ്റാകുന്നത്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തിലാണ് ഇവിടെ കാറ്റ് വീശുന്നത്. സ്‌കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ഇവിടെ അവധി പ്രഖ്യാപിച്ചു.

Related News