24 April 2024, Wednesday

Related news

April 21, 2024
March 9, 2024
March 1, 2024
February 8, 2024
February 4, 2024
January 25, 2024
January 24, 2024
January 24, 2024
January 1, 2024
December 27, 2023

സ്‌പോര്‍ട്‌സിലെ മഹാഗുരുക്കന്മാര്‍ക്ക് ആദരമായി ഒരു ബുക്ക്‌ലെറ്റ്

Janayugom Webdesk
September 3, 2021 4:30 pm

സെപ്തംബര്‍ അഞ്ച് ഇന്ത്യയിലുടനീളം ദേശീയ അദ്ധ്യാപക ദിനമായിട്ടാണ് ആചരിക്കപ്പെടുന്നത്. അദ്ധ്യാപകര്‍ എന്ന വാക്കുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് സ്‌കൂളുകളിലെയും കോളജുകളിലെയും സര്‍വ്വകലാശാലകളിലെയും അദ്ധ്യാപകരെയാണ്. എന്നാല്‍ സ്‌പോര്‍ട്‌സിലെ കോച്ചുകളും യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകരാണ്. പല കായികതാരങ്ങളുടെയും ഭാവി രൂപപ്പെടുത്തുന്നതോടൊപ്പം തന്നെ ആ കായികതാരങ്ങളിലൂടെ രാജ്യത്തിന്റെ സുവര്‍ണ്ണ പതാക അന്താരാഷ്ട്ര കായികരംഗത്ത് പാറിപ്പറപ്പിക്കുവാനും ഈ ഗുരുനാഥന്മാര്‍ക്ക് അഥവാ സ്‌പോര്‍ട്‌സ് കോച്ചുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ചരിത്രവിഭാഗം അദ്ധ്യാപകനായ പ്രൊഫ. എം.സി.വസിഷ്ഠ് വ്യത്യസ്തമായ രീതിയിലാണ് രാജ്യത്തിന്റെ മഹാഗുരുക്കന്മാര്‍ക്ക് അഥവാ സ്‌പോര്‍ട്‌സ് കോച്ചുകള്‍ക്ക് ആദരമര്‍പ്പിക്കുന്നത്. ലെജന്റ്‌സ് ഓഫ് ഇന്ത്യ എന്ന ബുക്ക്‌ലെറ്റിലൂടെ മണ്‍മറഞ്ഞുപോയ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നാല് പ്രധാനപ്പെട്ട സ്‌പോര്‍ട്‌സ് കോച്ചുകള്‍ക്ക് ആദരമര്‍പ്പിക്കുകയാണ് പ്രൊഫ. വസിഷ്ഠ്. മണ്‍മറഞ്ഞുപോയ ഈ നാല് സ്‌പോര്‍ട്‌സ് കോച്ചുകള്‍ സയ്യിദ് അബ്ദുള്‍ റഹിം, ബാല്‍കൃഷണ്‍ സിംഗ്, ഒ.എം. നമ്പ്യാര്‍, രമാകാന്ത് വിത്താല്‍ അച്‌രേക്കര്‍ എന്നിവരാണ്.


സയ്യിദ് അബ്ദുള്‍ റഹിം

ഇന്ത്യന്‍ ഫുട്ബാളിനെ അന്താരാഷ്ട്രതലത്തിലെത്തിച്ച സയ്യിദ് അബ്ദുള്‍ റഹിം. 1951 ലെ പ്രഥമ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഫുട്ബാളില്‍ സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്തതിലെ പ്രധാന പ്രേരക ശക്തി അദ്ദേഹമായിരുന്നു. തുടര്‍ന്ന് 1956‑ല്‍ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിലെ സെമിഫൈനലില്‍ എത്തിക്കുന്നതിലും അദ്ദേഹം വിജയിച്ചു. 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ്ണമെഡല്‍ നേടിയപ്പോഴും അന്ന് ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ കോച്ച് സയ്യിദ് അബ്ദുള്‍ റഹിം ആയിരുന്നു.


ബാല്‍കൃഷണ്‍ സിംഗ്

1956 മെല്‍ബണ്‍ ഒളിമ്പിക്‌സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവും 1980 മോസ്‌കോ ഒളിമ്പിക്‌സിലെ സ്വര്‍ണ്ണമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ കോച്ചുമായിരുന്നു ബാല്‍കൃഷണ്‍ സിംഗ്.


ഒ.എം. നമ്പ്യാര്‍.
പി.ടി. ഉഷ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വനിതാ കായികതാരമാണ്. ഈ വനിതാ താരത്തിനെ ഇന്ത്യക്കും ലോകത്തിനും സംഭാവന നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് മണ്‍മറഞ്ഞപോയ ഒ.എം. നമ്പ്യാര്‍.

രമാകാന്ത് വിത്താല്‍ അച്‌രേക്കര്‍

സചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസങ്ങളുടെ ഇതിഹാസത്തെ ലോകത്തിന് സംഭാവന ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിച്ച കോച്ചാണ് രമാകാന്ത് വിത്താല്‍ അച്‌രേക്കര്‍ എന്ന ക്രിക്കറ്റ് കോച്ച്. അങ്ങനെ ഒരു അദ്ധ്യാപക ദിനത്തില്‍ സ്‌പോര്‍ട്‌സിലെ അദ്ധ്യാപകര്‍ക്കുള്ള ഒരു ആദരമാണ് പ്രൊഫ. എം.സി.വസിഷ്ഠിന്റെ ലെജന്റ്‌സ് ഓഫ് ഇന്ത്യ എന്ന കൊച്ചു ബുക്ക്‌ലെറ്റ്. ഇത് നമ്മോടൊപ്പം ഇല്ലാത്ത മണ്‍മറഞ്ഞുപോയ മഹാ കായികപ്രതിഭകള്‍ക്കുള്ള ഒരു അംഗീകാരം കൂടിയാണ്.

ENGLISH SUMMARY:A book­let in hon­or of the great teach­ers of sports
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.