ആതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയ്ക്ക് ചികിത്സ ഉറപ്പാക്കും. വയനാട്ടില്‍ നിന്ന് കുങ്കിയാന വിക്രത്തിനെ അതിരപ്പള്ളിയിലെത്തിച്ചു. മസ്തകത്തിന്റെ മുറിവേറ്റ് അവശനായ ആന ഇപ്പോള്‍ ഏഴാമുഖത്തെ വീട്ടുവളപ്പില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ആനയെ സ്ഥലത്ത് നിന്ന് മാറ്റാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമം തുടങ്ങി.കഴിഞ്ഞ ദിവങ്ങളായി വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിച്ച് വരികയാണ്. ചികിത്സാ ദൗത്യം ഇന്ന് ആരംഭിക്കും ഇന്നാണ് വിവരം. ആനയുടെ മസ്തകത്തിൽ രണ്ടു മുറിവുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ആഴത്തിലുള്ള ഒരു മുറിവ് പഴുത്തിരുന്നു. കൊമ്പനുമായി ഉണ്ടായ ഏറ്റുമുട്ടലിലുണ്ടായ മുറിവായിരിക്കാമെന്നാണ് മെഡിക്കൽ സംഘം അറിയിച്ചത്.
ജനുവരി 24ന് ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ മയക്കുവെടി വച്ചിരുന്നു. തുടർന്ന് ചികിത്സ ഉറപ്പാക്കി നിരീക്ഷിച്ച് വരികയായിരുന്നു.വാഴച്ചാൽ, അതിരപ്പിള്ളി, ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ആനയെ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയത്. മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കാൻ തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.