മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) 17-ാമത് സംസ്ഥാന സമ്മേളനത്തിന് കൂറ്റന്‍ പ്രകടനത്തോടെ വൈപ്പിനിൽ ആവേശകരമായ തുടക്കം. നൂറുകണക്കിന് തൊഴിലാളികള്‍ അണിനിരന്ന പ്രകടനാന്തരം കാനം രാജേന്ദ്രൻ നഗറിൽ (ഞാറക്കൽ എസ്എൻ ഓഡിറ്റോറിയം ഗ്രൗണ്ട്) പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷനായി.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദൻ, ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി പി രാജു, എഐടിയുസി ദേശീയ സെക്രട്ടറി ആർ പ്രസാദ്, കെ ജി ശിവാനന്ദൻ, എലിസബത്ത് അസീസി, കെ എൻ ഗോപി, താര ദിലീപ്, കെ എൽ ദിലീപ് കുമാർ തുടങ്ങിയവര്‍ സംസാരിച്ചു. ടി രഘുവരൻ സ്വാഗതവും വി ഒ ജോണി നന്ദിയും പറഞ്ഞു. ഇപ്റ്റ ഗായക സംഘത്തിന്റെ നാടൻപാട്ട് അരങ്ങേറി.
ഇന്ന് രാവിലെ ഒമ്പതിന് മീശാൻ നഗറിൽ (കർത്തേടം സഹകരണ ബാങ്ക് ഹാൾ) പ്രതിനിധി സമ്മേളനം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ടി ജെ ആഞ്ചലോസ് അധ്യക്ഷനാകും. വൈകിട്ട് മൂന്നിന് കെ കെ ബാലൻ നഗറിൽ ‘മത്സ്യമേഖല കേന്ദ്ര സംസ്ഥാന സർക്കാർ സമീപനം’ എന്ന വിഷയത്തിൽ സെമിനാർ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി ഉദ്ഘാടനം ചെയ്യും. ആർ പ്രസാദ് വിഷയം അവതരിപ്പിക്കും.
വിവിധ സംഘടനാ നേതാക്കളായ എസ് ശർമ്മ, ടി എൻ പ്രതാപൻ, വി ദിനകരൻ, കൂട്ടായി ബഷീർ, ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ, ചാൾസ് ജോർജ്, സോളമൻ വെട്ടുകാട്, പി ഒ ആന്റണി എന്നിവർ പ്രസംഗിക്കും. നാളെ വൈകിട്ട് സമ്മേളനം സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.