18 January 2026, Sunday

Related news

January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026

തീർത്ഥാടകരുമായി സഞ്ചരിച്ച ബസ്‌ ട്രക്കിലിടിച്ച് അപകടത്തിൽപ്പെട്ടു; നാല് മരണം

Janayugom Webdesk
ഹൈദരാബാദ്
July 13, 2024 6:12 pm

ഹൈദരാബാദിൽ നിന്ന് ഒഡീഷയിലേക്ക് പോയ ബസ്‌ അപകടത്തിൽപ്പെട്ടു. 20ഓളം ഭക്തജനങ്ങളുമായി പോയ തീർത്ഥാടന ബസ്‌ ട്രക്കിൽ ഇടിച്ചാണ്‌ അപകടം സംഭവിച്ചത്‌. അപകടത്തിൽ നാല് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൈദരാബാദിൽ നിന്ന് ഒഡീഷയിലെ ഗയയിലേക്ക് തീർഥയാത്ര പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പുലർച്ചെ 5.30നാണ്‌ ബസ്‌ ബുദിഖ്മാരി സ്‌ക്വയറിനടുത്ത് വെച്ച്‌ അപകടത്തിൽപ്പെട്ടത്‌. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ്‌ അറിയിച്ചു. ഹൈദരാബാദിലെ ചാർമിനാർ പ്രദേശത്തെ ബസ് ഡ്രൈവർ ഉദയ് സിംഗാണ്‌ മരിച്ചത്‌. പരിക്കേറ്റ യാത്രക്കാരെ പണ്ഡിറ്റ് രഘുനാഥ് മുർമു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: A bus car­ry­ing pil­grims col­lid­ed with a truck; Three deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.