11 March 2026, Wednesday

Related news

February 26, 2026
February 26, 2026
February 18, 2026
February 17, 2026
February 16, 2026
February 6, 2026
February 1, 2026
January 29, 2026
January 26, 2026
January 17, 2026

ആലപ്പുഴയിൽ ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു

Janayugom Webdesk
ആലപ്പുഴ
November 6, 2024 4:25 pm

റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്കൂളിൻ്റെ ബസ്സിനാണ് തീപിടിച്ചത്. ഉച്ചയ്ക്ക് 12.10 ഓടെയാണ് അപകടം. 

വാഹനത്തിൽ ജിനീഷ് എന്ന യുവാവിൻ്റെ ടെസ്റ്റ്നടക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. ടെസ്റ്റ് നടക്കുന്നതിനിടെ പൊട്ടിത്തെറി ശബ്ദം കേൾക്കുകയായിരുന്നു. ബസ്സിന്റെ എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ആർ തമ്പി യുവാവിനോട് പുറത്തേയ്ക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. യുവാവ് ബസ്സിൽ നിന്ന് ഇറങ്ങി മിനിറ്റുകൾക്കകം തീ ആളിപ്പടരുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.