19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 15, 2025
March 9, 2025
March 9, 2025
February 18, 2025
February 10, 2025
February 4, 2025
January 21, 2025
January 2, 2025
December 10, 2024
December 9, 2024

ബസിന് തീപിടിച്ച് 12 കുട്ടികള്‍ ഉള്‍പ്പെടെ 45 മരണം

Janayugom Webdesk
സോഫിയ
November 23, 2021 3:38 pm

ബള്‍ഗേറിയയില്‍ ബസിന് തീപിടിച്ച് കുട്ടികളടക്കം 45 പേര്‍ മരിച്ചു. ബള്‍ഗേറിയന്‍ തലസ്ഥാനമായ നഗരിയായ സോഫിയയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഹൈവേയിലാണ് അപകടം ഉണ്ടായത്. അപകടം ഇനിയും വ്യക്തമായിട്ടില്ല. 12 കുട്ടികളടക്കം അപകടത്തില്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫയർ സേഫ്റ്റി ആൻഡ് സിവിൽ പ്രൊട്ടക്ഷൻ വകുപ്പ് മേധാവി നിക്കോളെ നിക്കോളോവ് പബ്ലിക് ബ്രോഡ്കാസ്റ്റർ ബി എൻ ടിയോട് പറഞ്ഞു.

അപകടത്തിൽപ്പെട്ട ഏഴ് പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായും അവരെ സോഫിയയിലുള്ള ആശുപത്രിയിൽ എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്താംബുളിൽ നിന്ന് വടക്കൻ മസഡോണിയയിലെ സ്കോപ്ജെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ENGLISH SUMMARY:A bus fire in Bul­gar­ia has killed at least 45 people
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.