ആലപ്പുഴ കലവൂരിലെ കൃപാസനം ധ്യാനകേന്ദ്രത്തിലേക്ക് വീണ്ടും ആളുകൾ തടിച്ചുകൂടി. സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയതിനെത്തുടർന്നാണ് ധ്യാന കേന്ദ്രത്തിനെതിരെ മാരാരിക്കുളം പൊലിസ് കേസെടുത്തത്.
കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന ധ്യാന കേന്ദ്രം ദിവസങ്ങൾക്ക് മുൻപാണ് തുറന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ധ്യാനകേന്ദ്രം പ്രവർത്തിക്കാൻ പാടുള്ളൂ പൊലീസ് നോട്ടീസും നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ ആലപ്പുഴ എസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാരാരിക്കുളം പൊലീസ് നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. 50 ലധികം ആളുകൾ ഇത്തരത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആരാധനക്കായി ഒത്തുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തി. കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെയും ഇവിടെ ഒത്തുകൂടിയവർക്ക് എതിരെയും പൊലീസ് കേസ് എടുത്തു.
English summary;A case has been registered against Kripasanam Meditation Center
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.