വിഡി സവർക്കറിനെതിരെ പരാമർശം നടത്തിയതിന്റെ പേരിൽ മഗ്സസെ അവാർഡ് ജേതാവ് സന്ദീപ് പാണ്ഡേക്കെതിരെ കേസ്സെടുത്തു. പൊതുജനങ്ങളെ കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചുവെന്നതാണ് പാണ്ഡെക്കെതിരെയുള്ള ആരോപണം.
അലിഗഡ് മുസ്ലീ സര്‍വകലാശാലയില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ അഭിസംഭോധന ചെയ്തു സംസാരിച്ചപ്പോഴാണ് അദ്ദേഹം പരാമർശം നടത്തിയത്. ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയിൽ മുസ്ലിങ്ങളേയും ഹിന്ദുക്കളേയും ഭിന്നിപ്പിച്ചു ഭരിച്ച അതേ നയമാണ് ഇപ്പോഴും സംഘപരിവാർ തുടരുന്നതെന്ന് പാണ്ഡെ അവകാശപ്പെട്ടു. ചില വലതുപക്ഷ സംഘടനകൾ വാടകക്കെടുത്ത മുഖമൂടിധാരികളായ ഗുണ്ടകള്‍ ജെഎൻയുവിലേയും ജാമിയ മിലിയയിലേയും അലിഗഢ് മുസ്ലിം സർവകലാശാലയിലേയും സമാധാനപരമായ പ്രതിഷേധത്തെ തടസ്സപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
അഖിലഭാരതീയ വിദ്യർത്ഥി പരിഷത്തിലെ ഒരു സംഘം അക്രമികള്‍ ജനുവരി അഞ്ചിനു വടിയും ചുറ്റികയും ഉപയോഗിച്ചു ജെഎൻയുവിൽ നടത്തിയ അതിക്രമത്തിൽ 34 പേർക്ക് പരിക്കേറ്റിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘിലെ വിദ്യാർത്ഥികളാണ് അക്രമത്തിനു പിന്നിൽ പ്രവർത്തിച്ചത്. ജെഎൻയുവിലെ പൊലീസ് ഉദ്യോഗസ്ഥർ മിക്ക സ്ഥലങ്ങളിലും അക്രമം തടയാൻ യാതൊന്നും ചെയ്തില്ലെന്നും അക്രമികളെ സർവകലാശാലയിൽ നിന്നും പുറത്തുപോകാൻ പൊലീസ് അനുവദിച്ചെന്നുമുള്ള ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സന്ദീപ് പാണ്ഡെയുടെ പരാമർശം. നേരത്തെ പ്രതിഷേധത്തിനിടെ സന്ദീപ് പണ്ഡെയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. ഏതൊരു സർക്കാറിലും കൂടുതൽ പക്വതയും സംയമനവും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
English Summary: A case has been registered against Sandeep Pandey
You may also like this video