11 July 2025, Friday
KSFE Galaxy Chits Banner 2

Related news

June 14, 2025
June 11, 2025
June 8, 2025
May 31, 2025
May 20, 2025
May 16, 2025
May 14, 2025
May 6, 2025
April 24, 2025
April 20, 2025

കുടുംബശ്രീ ലോൺ തട്ടിയ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

Janayugom Webdesk
നാദാപുരം
January 28, 2023 10:39 pm

വ്യാജ രേഖകളുണ്ടാക്കി കുടുംബശ്രീ ലോൺ തട്ടിയ സംഭവത്തിൽ ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റായ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു.
ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി കുമാരനെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. പഞ്ചായത്തിലെ പരസ്പരം കുടുംബശ്രീ യുണിറ്റിന്റെ പേരിൽ ജെഎല്‍ജി വായ്പയായി നാല് ലക്ഷം രൂപയാണ് ഉമ്മത്തൂർ സ്വദേശിനിയായ വീട്ടമ്മയുടെ പേരിൽ കടമെടുത്തത്. 2022 നവംബറിലാണ് ഉമ്മത്തൂരിലെ കൊല്ലറത്ത് മഹമ്മൂദിന്റെ ഭാര്യ റംലയ്ക്ക് 7.23 ലക്ഷത്തിൽ പരം രൂപ തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നൽകിയത്. കുടുംബശ്രീ യൂണിറ്റിൽ അംഗമല്ലാത്ത വീട്ടമ്മയുടെ പേരിൽ ലോൺ എടുത്തത് വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. റംല വളയം പൊലീസിലും ബാങ്കിലും പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് വൈസ് പ്രസിഡന്റിനെ കേസിൽ പ്രതി ചേർക്കുകയായിരുന്നു. 

വ്യാജ ലോൺ വിഷയത്തിൽ വൈസ് പ്രസിഡന്റിന് പങ്കുണ്ടെന്നാരോപിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ സമര രംഗത്തുണ്ടായിരുന്നു. ആരോപണം നിലനിൽക്കെ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ കുമാരൻ പങ്കെടുത്തത് ബഹളത്തിൽ കലാശിക്കുകയും ലീഗ് പ്രസിഡന്റ് യോഗം പിരിച്ച് വിട്ട് വൈസ് പ്രസിഡന്റിനെ തള്ളി പറയുകയും ചെയ്തിരുന്നു. നേരത്തെ കുമാരനിൽ നിന്ന് മൊഴി രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. പ്രതി ചേർത്തതോടെ കുമാരന് വേണ്ടി അന്വേഷണം ആരംഭിച്ചു. 

Eng­lish Sum­ma­ry: A case has been reg­is­tered against the Con­gress leader who cheat­ed the Kudum­bashree loan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.