10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 7, 2024
October 7, 2024
October 7, 2024
October 4, 2024
October 2, 2024
October 1, 2024
September 30, 2024
September 27, 2024
September 26, 2024
September 26, 2024

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡച്ച കേസ്; 25കാരന് 35വര്‍ഷം തടവും രണ്ടര ലക്ഷം പിഴയും

Janayugom Webdesk
ചേര്‍ത്തല
September 11, 2024 6:53 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ 25കാരന് 35വര്‍ഷം തടവും രണ്ടരലക്ഷം പിഴയും വിധിച്ച് കോടതി ഉത്തരവ്.പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അന്ധകാരനഴി തട്ടാശ്ശേരി റയോണ്‍ആന്റണി(25)നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.സമാനമായ രീതിയില്‍ ഒന്നിലേറെ കേസുകളില്‍ പ്രതിയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.2022 ഫെബ്രുവരിയില്‍ പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 16 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പ്രതി സ്‌നേഹം നടിച്ചു വശീകരിച്ച് വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് രണ്ട് തവണ കൂട്ടിക്കൊണ്ടുപോയി ഗുരുതരമായ ലൈംഗിക ഉപദ്രവം നടത്തുകയായിരുന്നു ആദ്യതവണ ലൈംഗിക ഉപദ്രവത്തിന് ശ്രമിച്ച പ്രതിയെ പെണ്‍കുട്ടി ഒഴിവാക്കുകയും അടുപ്പത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. 

എന്നാല്‍ ആത്മഹത്യ ഭീഷണി മുഴക്കി ഞരമ്പ് മുറിച്ചതായി ഫോട്ടോ കാണിച്ച് പ്രതി വീണ്ടും പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ഉപദ്രവിക്കുകയും ആയിരുന്നു .പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും കോടതി മുമ്പാകെ 18 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.പട്ടണക്കാട് എസ് ഐ ബിജുമോന്‍ സിപിഒമാരായ ബൈജു കെ ആര്‍,രജീഷ്,അനൂപ്കെപി ‚വനിതാ സിവില്‍ പോലീസ് ഓഫീസറായ ജാക്വിലിന്‍ ആലപ്പുഴ വനിതാ എസ് ഐ ജെശ്രീദേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വബീന കാര്‍ത്തികേയന്‍ മഞ്ചാടിക്കുന്നേല്‍,അഡ്വവിഎല്‍ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.