April 1, 2023 Saturday

കൊറോണ സംബന്ധിച്ച് പഠനം നടത്തിയ ചൈനീസ് ഗവേഷകന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

Janayugom Webdesk
ന്യൂയോര്‍ക്ക്
May 7, 2020 3:45 pm

കൊറോണ വൈറസ് സംബന്ധിച്ച ഗവേഷണം നടത്തിവരികയായിരുന്ന ചൈനീസ് ഗവേഷകൻ ബിങ് ലിയു അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. ഇദ്ദേഹത്തിന് 37 വയസായിരുന്നു. പിറ്റ്‌സ്ബര്‍ഗ് സർവകലാശാലയിലെ റിസർച്ച് അസിസ്റ്റന്റ് പ്രൊഫസറായിരുന്നു ലിയു. ലിയുവിന്റെ കാറിൽ ഹോഗു (46) എന്നയാളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

ഇയാൾ ലിയുവിന് വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ച രണ്ടുപേരും മറ്റ് രാജ്യത്ത് നിന്നുള്ളവരായതിനാല്‍ വലിയ അഭ്യൂഹങ്ങളാണ് കേസുമായി ബന്ധപ്പെട്ട് ഉയരുന്നത്.വെടിവച്ച ഹോഗും ലിയും നേരത്തെ പരിചയക്കാരാണ്. എന്നാണ് പ്രദേശിക പൊലീസ് വൃത്തങ്ങള്‍ കണ്ടെത്തിയത്.

എന്നാല്‍ പ്രഥമിക അന്വേഷണത്തില്‍ ലിയുവിന്‍റെ പഠനങ്ങളും ഇപ്പോഴത്തെ കൊവിഡ് പ്രതിസന്ധിയും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. തലയിലും കഴുത്തിലും അടക്കം ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ തറച്ച നിലയിലാണ് ബിങ് ലിയുവിനെ സ്വവസതിയില്‍  കണ്ടെത്തിയത്. അദ്ദേഹം തുടങ്ങി വെച്ച ഗവേഷണങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും സർവകലാശാല പുറത്തിറക്കിയ അനുസ്മരണ കുറിപ്പിൽ പറയുന്നു.

Eng­lish summary;researcher on coro­na virus find­ing shot to death in Us.

you may also like this video;

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.