8 September 2024, Sunday
KSFE Galaxy Chits Banner 2

പശുക്കടത്ത് ആരോപിച്ച് വയോധികനെ ബെെക്കില്‍ കെട്ടിയിട്ട് വലിച്ചിഴച്ചതായി പരാതി

Janayugom Webdesk
ഗര്‍വ
May 19, 2024 6:37 pm

പശുവിനെ കടത്തിയെന്നാരോപിച്ച് 60കാരനെ മൂന്ന് പേര്‍ മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിട്ട് വലിച്ചിഴച്ചതായി പൊലീസ്. സംഭവത്തില്‍ കാശിനാഥ് ബുയാന്‍ എന്നയാളെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേര്‍ക്കായി അന്വേഷണം ആരംഭിച്ചു. ഝാര്‍ഖണ്ഡിലെ ഗർവാ ജില്ലയിൽ ഇന്നലെയാണ് സംഭവം നടന്നത്. 

സര്‍സ്വാതി റാം എന്നയാള്‍ വെള്ളിയാഴ്ച തന്റെ കാലികളുമായി ബന്‍ഷിന്ദര്‍ നഗറിലേക്ക് പോകുമ്പോഴാണ് ആക്രമണം നടന്നത്. രാഹുല്‍ ദുബെ, കാശിനാഥ് ബുയാന്‍, രാജേഷ് ദുബെ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് ഉദ്യോഗസ്ഥനായ സത്യേന്ദ്ര നാരായണ്‍ സിങ് അറിയിച്ചു. സര്‍സ്വാതി റാമിനെ പരിക്കുകളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Summary:A com­plaint was made that an elder­ly man was tied to a beck and dragged along on sus­pi­cion of cow smuggling
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.