പ്രഭാത സവാരിക്കിടെ കോൺഗ്രസ് നേതാവ് സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. പാണാവള്ളി പഞ്ചായത്ത് 7 -ാം വാർഡ് മയൂഖത്തിൽ ( മേലേപ്പറമ്പിൽ ) എം. ആർ. രവി ( 72 ) ആണ് മരിച്ചത്. ചേർത്തല — അരൂക്കുറ്റി റോഡിൽ പാണാവള്ളി കുഞ്ചരം ഭാഗത്ത് ഇന്ന് രാവിലെയാണ് അപകടം നടന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ ഡി സി സി എക്സിക്യൂട്ടീവ് അംഗം, തൈക്കാട്ട്ശേരി ബ്ലോക്ക് അഗ്രികൾച്ചർ ഇംപ്രൂവ്മെൻ്റ് കോ ‑ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് വീട്ട് വളപ്പിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.