February 4, 2023 Saturday

Related news

January 27, 2023
January 23, 2023
January 11, 2023
January 10, 2023
November 16, 2022
November 9, 2022
November 1, 2022
November 1, 2022
October 16, 2022
October 11, 2022

കൊറോണ രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Janayugom Webdesk
April 27, 2020 12:31 pm

ചികിത്സയിലിരുന്ന കൊറോണ രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. ഡയാലിസിസ് ഉള്‍പ്പടെയുള്ള ചികിത്സ നടത്തി വന്നിരുന്ന രോഗിയായിരുന്നു ഇയാള്‍.

എന്നാല്‍ ഇയാള്‍ക്ക് എങ്ങനെയാണ് കൊറോണ പകര്‍ന്നതെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്‍റെ ബന്ധുക്കളെയും ആശുപത്രിയില്‍ കൂടെ നിന്നിരുന്നവരെയും ക്വാറന്‍റീനിലാക്കിയിരുന്നു. ഇന്നലെയാണ് ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.

അത്സമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1396 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 48 മരണങ്ങളും സംഭവിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തു വിട്ട കണക്കുകൾ അനസുരിച്ച് രാജ്യത്താകെ 27892 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

6185 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോൾ 872 കൊവിഡ് രോഗികൾ ഇതു വരെ മരണപ്പെട്ടു. രാജ്യത്തേറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളതും കൂടുതൽ രോഗികൾ സുഖം പ്രാപിച്ചതും മരണപ്പെട്ടതും മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗികളുടെ എണ്ണം 8000 കടന്നിട്ടുണ്ട്.

കോവിഡ് ബാധിച്ച് മുംബൈയിൽ മരിച്ച പൊലീസുകാരുടെ ബന്ധുക്കൾക്ക് 50 ലക്ഷം രൂപ വീതം നൽകാൻ സർക്കാർ തീരുമാനിച്ചു. രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മുംബൈ, പൂനെ എന്നിവിടങ്ങളിൽ മെയ് 18 വരെ ലോക്ഡൗൺ നീട്ടുമെന്നാണ് സൂചന. ഇന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.