ലഹരി തലയ്ക്ക് പിടിച്ച് ദമ്പതിമാർ രണ്ട് വയസ്സുള്ള മകളെ കഴുത്തറ്റം കടപ്പുറത്ത് കുഴിച്ചിട്ടു. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ സാന്റാ ക്ലാര ഡെല്‍മാറിലായിരുന്നു സംഭവം. മകളെ ക്രൂരതയ്ക്കിരയാക്കിയ മാതാപിതാക്കളെ പൊലീസ് പിടികൂടി.
സംഭവത്തില്‍ അര്‍ജന്റീനിയന്‍ സ്വദേശിയായ 29 വയസ്സുകാരനും ഇയാളുടെ ഭാര്യയായ പാരഗ്വായ് സ്വദേശിനിയുമാണ് പിടിയിലായത്. സാന്റാ ക്ലാര ഡെല്‍മാറിലെ ബീച്ചില്‍ ഉല്ലസിക്കുകയായിരുന്നു ദമ്പതിമാർ . ഇതിനിടെ ലഹരിയിലായിരുന്ന ഇരുവരും കടലിലിറങ്ങി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടി കുഞ്ഞിനെ കുഴിച്ചിടുകയായിരുന്നു.സംഭവസമയം പ്രദേശത്തെ താപനില ഏകദേശം 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 45 മിനിറ്റോളം സമയമാണ് കുഞ്ഞ് കഴുത്ത് മാത്രം പുറത്തായ നിലയില്‍ കുഴിയില്‍ അകപ്പെട്ടുകിടന്നത്. സംഭവമറിഞ്ഞെത്തിയ പൊലീസുകാരനാണ് സൂര്യതാപമേറ്റ് അവശയായ നിലയിലായിരുന്ന കുഞ്ഞിനെ പുറത്തെടുത്തത്.
ദമ്പതിമാരിൽ നിന്ന് കഞ്ചാവും നിരവധി ലഹരി ഗുളികകളും പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി. ലഹരിയുടെ ഉന്മാദത്തിലായിരുന്ന ദമ്പതിമാർ കടലില്‍ സഭ്യമല്ലാത്തരീതിയില്‍ പെരുമാറിയതായും മറ്റുള്ളവര്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടിരുന്നു. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
English summary:A couple buried their baby on the beach to have sex
YOU MAY ALSO LIKE THIS VIDEO