19 April 2024, Friday

ദളിത് വിദ്യാര്‍ത്ഥിയെ കള്ളക്കേസില്‍ കുടുക്കി മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു

Janayugom Webdesk
നോയിഡ
June 10, 2023 10:23 am

ദളിത് വിഭാഗത്തില്‍പ്പെടുന്ന നിയമ വിദ്യാര്‍ത്ഥിയെ വ്യാജ കവര്‍ച്ചാ കേസില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടച്ചതായും മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചതായും പരാതി. ഉത്തര്‍പ്രദേശിലെ നോയിഡ പൊലീസിനെതിരെയാണ് പരാതി. രണ്ടാം വര്‍ഷ ബിഎഎല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. ഗൗതം ബുദ്ധ നഗറിലെ ഗ്രേറ്റര്‍ നോയിഡ സെക്ടര്‍ ബിറ്റ രണ്ട് സ്റ്റേഷനിലെ പൊലീസുകാര്‍ മര്‍ദിച്ചെന്നും മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഗൗതം ബുദ്ധ നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസില്‍ അറിയിച്ചതിന് വാണിഭ സംഘം കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബര്‍ 18ന് പൊലീസ് തന്നെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചതായും മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചതായും വിദ്യാര്‍ത്ഥി പറഞ്ഞു. പതിനാല് ദിവസം ജയിലില്‍ കിടന്നശേഷം ജാമ്യത്തില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കേസ് അന്വേഷിച്ച് വരികയാണെന്നും നോയിഡ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അശോക് കുമാര്‍ പറഞ്ഞു.

eng­lish summary;Dalit stu­dent in fake case Tried to drink urine by trap

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.